ബി ഡി ജെ എസ് കോട്ടയം ജില്ലാ സമ്പൂർണ്ണ നേതൃയോഗം 2025 ഏപ്രിൽ 22 ന് കോട്ടയത്ത് ചേരും

കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ സമ്പൂർണ്ണ നേതൃയോഗം 2025 ഏപ്രിൽ 22 ന് കോട്ടയത്ത് ചേരും. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കുന്നു. ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.00 ന് എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ ഓഡിറ്റോറിയത്തിൽ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബി ഡി ജെ എസ് കോട്ടയം ജില്ലാ അധ്യക്ഷൻ എം പി സെൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ഉപാധ്യക്ഷൻ എ ജി തങ്കപ്പൻ അടക്കമുള്ള ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

Advertisements

Hot Topics

Related Articles