മണർകാട് : കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാഴൂരിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയനേതൃനിരയിൽ സജീവസാന്നിധ്യവും ആയിരുന്ന കടവുംഭാഗം പി ടി എബ്രഹാം (ജോയി) ജന്മശതാബ്ദി ഉയിർപ്പുദിനത്തിൽ മണർകാട് ഗ്രാമറ്റം അമ്മവീട് സെൻ്റ് മേരിസ് റിട്രീറ്റ് ഹോമിൽ നടന്നു.
മലങ്കര യാക്കോബായ സഭ നിരണം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഗീവർഗീസ് മോർ ബർണബാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന കർമ്മമണ്ഡലങ്ങളിൽ നിസ്വാർത്ഥമായും സജീവമായും സേവനമനുഷ്ഠിച്ച കടവുംഭാഗം ജോയിയുടെ സമർപ്പിത ജീവിതം തലമുറകൾക്കു മാതൃകയാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ബർണബാസ് മെത്രാപ്പോലീത്ത പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സഹവികാരിയും അമ്മവീട് റിട്രീറ്റ് ഹോം ഡയറക്ടറുമായ ഫാ എം ഐ തോമസ് മറ്റത്തിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ എം. ജി. സർവ്വകലാശാല റിട്ട പബ്ലിക്കേഷൻസ് ഡയറക്ടർ കുര്യൻ കെ തോമസ് കരിമ്പനത്തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. നെടുമാവ് ഹോളി ഇന്നസെന്റ്സ് ചാപ്പൽ ഡയറക്ടർ ഫാ ജിബി വാഴൂർ, പ്രൊഫ ബോബി എബ്രഹാം കടവുംഭാഗം എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അമ്മവീട് അന്തേവാസികൾക്കൊപ്പം സ്നേഹവിരുന്നിൽ പങ്കെടുത്തു.