കോട്ടയം: കഴിഞ്ഞ 16 മാസക്കാലമായി ക്ഷേമ പെൻഷനുകൾ മുടങ്ങി കിടക്കുകയാണെന്നും തൊഴിലാളികളുടെ വിഹിതം കൂടി വാങ്ങിയഫണ്ട് ആണെന്നും അവരെ പട്ടിണി ആക്കുന്ന നടപടി അവസാനിപ്പിച്ച് എത്രയും പെട്ടന്ന് മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശിഖ സഹിതം വിതരണം ചെയ്യണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ഡിസിസി ഓഡിറ്റോറിയത്തിൽ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ് രാജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യു ഡബ്യു ഇ സി സംസ്ഥാന സെക്രട്ടറി സുനിൽ തേനമാക്കിൽ, ജില്ലാ ഭാരവാഹികളായ എസ് സുധാകരൻ നായർ,കെ ജി ഹരിദാസ്,അശോക്മാത്യു, ബൈജു മാറട്ടു കുളം, വി ടി സോമൻകുട്ടി,മഞ്ജു എം ചന്ദ്രൻ,അഡ്വ. ജി രാജ്,സി സി ഭാസ്കരൻ, ശശി തുരുത്തുമ്മേൽ,രാജൻ മാടപ്പള്ളി, തോമസ് വാകത്താനം നിയോജക മണ്ഡലം പ്രസിഡന്റ് മാരായ റോയ് മാത്യു,ജോയ് പൂവംകുന്നേൽ, സതീഷ് മാത്യു, മനുകുമാർ,തോമസ് അലക്സ്, ജിനേഷ് നാഗബടം എന്നിവർ പ്രസംഗിച്ചു.
ക്ഷേമപെൻഷനുകൾ വിതരണം ചെയ്യണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Advertisements