ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ സമ്മേളനം ഏപ്രിൽ 26 നും 27 നും കോട്ടയത്ത് ; കെ.സി. മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം

കോട്ടയം: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ സമ്മേളനം ഏപ്രിൽ 26 നും 27 നുമായി കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 9 .30 ന് മാമൻ മാപ്പിള ഹാളിലെ ടി.കെ.വി. നഗറിൽ യൂണിയന്റെ പ്രസിഡന്റ് വിശാൽ താക്കർ പതാക ഉയർത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരം പ്രതിനിധി നിരീക്ഷകർ സമ്മേളനത്തിൽ പങ്കെടുക്കും. എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കടാചലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് യൂണിയന്റെ ജനറൽ സെക്രട്ടറി എ.ആർ. സുജിത് രാജു റിപ്പോർട്ടും ട്രഷറർ കെ.ഒ. ജോണി കണക്കുകളും അവതരിപ്പിക്കും. എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്, ഫെഡറൽ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. ദേവസി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

Advertisements

ഫെബ്രുവരി 26 ശനിയാഴ്ച വൈകുന്നേരം 5.45ന് കോട്ടയം തിരുനക്കര മൈതാനത്തിൽ ചേരുന്ന പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എംപി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ വി.ബി. ബിനു, സച്ചിൻ ജേക്കബ് പോൾ (എഫ്.ബി.ഒ.എ), ഹരിശങ്കർ എസ്. (എഫ്.ബി.ഇ.യു) എന്നിവർ സംസാരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമ്മുടെ രാജ്യത്തെ ഒന്നാം തലമുറ സ്വകാര്യ ബാങ്കുകളിൽ പ്രമുഖ സ്ഥാനമാണ് ഫെഡറൽ ബാങ്കിനുള്ളത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് രാജ്യത്താകമാനം 1589 ശാഖകളും 2080 എടിഎമ്മുകളുമുണ്ട് ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം ഇടപാടുകാരുടെ സഹകരണവും 16111 ജീവനക്കാരുടെ കഠിനാധ്വാനവും കൂടി ചേർന്നപ്പോൾ 2024-25 സാമ്പത്തിക വർഷം ബാങ്കിന്റെ ബിസിനസ്സ് നാല് ലക്ഷത്തി അറുപതിനായിരം കോടി രൂപയിലെത്തിയതായി ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തിന്റെ സമ്പദ് രംഗത്തും, ബാങ്കിംഗ് മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണ നീക്കങ്ങളും, ബാങ്ക് ലയനങ്ങളും നിർത്തി വെയ്ക്കുക, വൻകിട കുത്തകകൾ മനപൂർവ്വം വരുത്തിവെച്ച 17 ലക്ഷം കോടിയിലേറെ രൂപയുടെ കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുക, മനപൂർവ്വം കുടിശിഖ വരുത്തുന്നവർക്കെതിരെ കർക്കശമായ നടപടി എടുക്കുക, ബാങ്കിന്റെ ശാഖകൾ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച് ബാങ്കിംഗ് സേവനം വിപുലപ്പെടുത്തുക, ഒഴിവുകൾ നികത്താൻ സ്ഥിരം നിയമനങ്ങൾ നടത്തുക. തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങി ഗൗരവമേറിയ വിഷയങ്ങൾ അഖിലേന്ത്യ സമ്മേളനത്തിൽ ചർച്ച ചെയ്യുകയും പ്രസ്തുത ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ശക്തമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ അഡ്വ.വി.ബി ബിനു, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.ആർ സുജിത് രാജു,
എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, എ.കെ.ബി.ഇ.എഫ് അസി.സെക്രട്ടറി ഹരി കൃഷ്ണൻ പി.എസ്. , എ.കെ.ബി.ഇ.എപ് കോട്ടയം ജില്ലാ സെക്രട്ടറി, സ്വാഗത സംഘം ജനറൽ കൺവീനർ ഹരി ശങ്കർ എസ്., ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറി ശരത് എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles