കോട്ടയം : ചിത്രകാരന് പ്രമോദ് കൂരമ്പാലയുടെ മണ്ണ് എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനം മാര്‍ച്ച് 12 മുതല്‍ 19 വരെ കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. 12 ന് രാവിലെ 11 മണിക്ക് പ്രശസ്ത ചിത്രകാരന് ബി ഡി ദത്തന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
Advertisements
നേമം പുഷപരാജ്, ജോണി എം എല്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ജി ഉണ്ണികൃഷ്ണന്, റ്റി ആര് ഉദയകുമാര്‍, പാര്‍ത്ഥസാരഥി വര്‍മ്മ എന്നിവര്‍ പങ്കെടുക്കും. 33 വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമായ പ്രമോദ് കൂരമ്പാല കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.