കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് : ആനുകൂല്യങ്ങൾ ലഭിക്കാൻ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം

കോട്ടയം : കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ബോർഡിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ തടസം ഇല്ലാതെ ലഭിക്കുന്നതിലേക്കായി അംഗങ്ങളുടെ ആധാർകാർഡ്, ആക്ടീവായിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ് വെയറിൽ ചേർത്തിട്ടുണ്ടോയെന്ന് ഓരോ അംഗവും ഉറപ്പ് വരുത്തേണ്ടതാണ്. ഈ രേഖകൾ നൽകാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ജില്ലാ ആഫീസുമായി ബന്ധപ്പെട്ട് നിർബന്ധമായും അവ നൽകേണ്ടതാണ്. കൂടാതെ ജനന തീയതി തെളിയിക്കാനുള്ള കൃത്യമായ രേഖ ഹാജരാക്കേണ്ടതും, ക്ഷേമനിധി പാസ്ബുക്കിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കേണ്ടതുമാണ്. 2020 ന് ശേഷം പുതിയതായി അംഗത്വം എടുത്തവരും വിവാഹം / പ്രസവം / ചികിത്സ / വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിച്ചവരും വീണ്ടും രേഖകൾ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ 0484 2945230.

Advertisements

Hot Topics

Related Articles