വൈക്കം: എട്ടാം ക്ലാസിലെസേ പരീക്ഷയ്ക്കായുള്ള പരിശീലന ക്ലാസിലേയ്ക്ക് പോയ വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. വൈക്കം നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥിനിയും തലയാഴം സ്വദേശിനിയുമായ 13കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേയ്ക്ക് പോയ വിദ്യാർഥിനി വൈകുന്നേരം ഏറെ വൈകിയിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകി. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisements