ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരമായിരിക്കണം. പ്രഭാത ഭക്ഷണത്തിൽ വരുത്തുന്ന തെറ്റുകൾ കൊളസ്ട്രോൾ കൂട്ടുന്നതിനും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പ്രഭാത ഭക്ഷണത്തിൽ വരുത്തുന്ന ചില തെറ്റുകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…
ഇന്ത്യയിലെ മിക്ക പ്രമേഹരോഗികൾക്കും ഇപ്പോഴും അറിയാത്തത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ അറിയുക
പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും. ധാന്യങ്ങളിൽ പലതും ശുദ്ധീകരിച്ച പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും കൊണ്ട് സമ്പന്നമാണ്. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും നല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കാരണമാകും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന ഘടകമാണ്.
രണ്ട്
പഞ്ചസാര ധാരാളമുള്ള സിറിയലുകൾ, ചോക്ലേറ്റ്, പേസ്റ്റ്റി തുടങ്ങിയവ ഭക്ഷണങ്ങളും മറ്റ് ജങ്ക് ഫുഡുകളും നാം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. കൂടാതെ ഹൃദ്രോഗ സാധ്യതയും കൂട്ടാം.
മൂന്ന്
മഫിനുകൾ, ക്രോസന്റ്സ്, ഡോനട്ട്സ് തുടങ്ങിയവയിൽ കൂടുതലും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഈ ചേരുവകൾ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
നാല്
പ്രഭാതഭക്ഷണത്തിൽ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഉൾപ്പെടുത്തരുത്. കാരണം അവയിൽ പൂരിത കൊഴുപ്പും സോഡിയവും കൂടുതലാണ്. ഈ ഭക്ഷണങ്ങൾ പ്രോട്ടീൻ നൽകുമെങ്കിലും, രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിച്ചുകൊണ്ട് അവ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
അഞ്ച്
വെളുത്ത ബ്രെഡ് മിക്ക വീടുകളിലെയും പ്രഭാതഭക്ഷണമാണ്, പക്ഷേ അവ പലപ്പോഴും ശുദ്ധീകരിച്ച വെളുത്ത മാവ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
ആറ്
പായ്ക്ക് ചെയ്ത എനർജി ബാറുകൾ പ്രാതലിൽ ഉൾപ്പെടുത്തരുത്. ബാറുകളിൽ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.