മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ മെയ് ഒന്നിന് സ്വീകരണം നൽകും. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ സഹകരണത്തോടെയാണ് സ്വീകരണമൊരുക്കുന്നത്. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ സ്വീകരണത്തോട് അനുബന്ധിച്ചുള്ള വാഹന വിളംബര ഘോഷയാത്ര 27ന് നടക്കും.
27ന് രാവിലെ 10.30ന് മണർകാട് കത്തീഡ്രലിൽനിന്ന് ആരംഭിച്ച് കണിയാംകുന്ന് വഴി തിരുവഞ്ചൂർ കുരിശുപള്ളി വഴി 11ന് പാറമ്പുഴയിൽ എത്തും. മോസ്‌കോ കവല വഴി 11.15ന് നട്ടാശ്ശേരി പൊൻപള്ളി. വെള്ളൂപ്പറമ്പ് റോഡ് വഴി 11.30ന് നീലിമംഗലം പള്ളി. പഴയ എം.സി റോഡ് വഴി 11.45ന് പേരൂർ മർത്തശ്മൂനി പള്ളി. ഉച്ചയ്ക്ക് 12ന് തിരുവഞ്ചൂർ, 12.10ന് തുത്തൂട്ടി ചാപ്പൽ, 12.30ന് അരീപ്പറമ്പ്, 12.45ന് അങ്ങാടിവയൽ, ഉച്ചയ്ക്ക് ഒന്നിന് വെള്ളൂർ സെൻ്റ സൈമൺസ് പള്ളിയിലെത്തും. തുടർന്ന് ആർ.ഐ.ടി വഴി 1.45ന് പങ്ങട, കാളച്ചന്ത വഴി രണ്ടിന് പാമ്പാടി സിംഹാസനപ്പള്ളി. ആലാംപള്ളി വഴി 2.15ന് പൊത്തൻപുറം. മതൂർപ്പടി വഴി 2.30ന് മീനടം, വെട്ടത്ത് കവല വഴി 2.50ന് പുതുപ്പള്ളി, മക്രോണി കുരിശ് വഴി, കഞ്ഞിക്കുഴി, കോട്ടയം, താഴത്തങ്ങാടി വഴി 3.30ന് പാണംപടി. ഇല്ലിക്കൽ വഴി നാലിന് കുമരകം, 4.20ന് ചെങ്ങളം, അഞ്ചിന് കോട്ടയം ടൗൺ, 5.30ന് കളത്തിൽപ്പടി, 5.45ന് വടവാതൂർ, ആറിന് തിരിതെ മണർകാട് കത്തീഡ്രലിൽ എത്തിച്ചേരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് ഒന്നിന് വൈകുന്നേരം നാലിന് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽനിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കെ.കെ. റോഡ് വഴി മണർകാട് കവലയിൽ എത്തിച്ചേരും. തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവാ തുറന്ന വാഹനത്തിൽ മണർകാട് പള്ളിയിലേക്ക് എതിരേൽക്കും. പള്ളിയിലെത്തിയ ശേഷം സന്ധ്യാപ്രാർഥനയും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും. കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന അനുമോദന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ അനുമോദന പ്രസംഗം നടത്തും. ചാണ്ടി ഉമ്മൻ എംഎൽഎ, മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് എന്നിവർ പ്രസംഗിക്കും.
പ്രോഗ്രാം കൺവീനവർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴകേടത്ത്, ജോയിന്റ് കൺവീനവർ ഫാ. ലിറ്റു തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.