കോട്ടയം : ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാൻ കസ്തുരി രംഗൻ്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര I,II എന്നിവയുടെ പ്രോജക്ട് ഡയറക്ടർ എന്നുള്ള നിലയിലും പി.എസ്.എൽ.വി, ജി.എസ്.എൽ.വി. വിക്ഷേപങ്ങളിലും
ഇന്ത്യൻ ബഹിരാവകാശ രംഗത്ത് അദ്ദേഹത്തിൻ്റെ സംഭാവനങ്ങൾ വിസ്മരിക്കാനാവാത്തതാണ്.
പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ചെയർമാൻ എന്നുള്ള നിലയിലും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വളരെ നിർണ്ണായകമായിരുന്നു.
അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര രംഗത്ത് പ്രമുഖനായ ഒരു വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി ഏറെ സൗഹൃദം പുലർത്തിയിരുന്ന കസ്തൂരി രംഗൻ്റെ വിയോഗം ഏറെ ദുഃഖമുണ്ടാക്കുന്നതാണന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.