കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ വാർഷിക അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, എസ് എച്ച് മൗണ്ട്, പുഞ്ച, വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ഐ സി എച്ച് , പാറമ്പുഴ, carithas, നീലിമംഗലം എന്നീ
11 കെ വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാടൻചിറ, പുളിയാംകുന്ന് , മാന്നില No 1, മാനില No -2 എസ്റ്റീം എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം, കക്കാ ട്ടുപാടി, രാവിലെ 9 മണി മുതൽ 11 മണി വരെയും മഞ്ഞാടി അമ്പലം. മഞ്ഞാടി സി എസ് ഐ ഭാഗങ്ങളിൽ രാവിലെ, 10 മണി മുതൽ 5 മണി വരെയും ശനിയാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന വലിയമറ്റം, ഇളപ്പാ നി, സ്പിന്നിഗ് മില്ല്, ഹീറോ കോട്ടി ങ്ങ് ,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 26/4/2025 രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ഇടമറുക് ആശുപത്രിപ്പടി, ഇടമറുക് ടവർ, പയസ് മൗണ്ട്, കിഴക്കൻ മറ്റം, കോണിപ്പാട്, ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, സെമിത്തേരി, ഉപ്പിട്പാറ, വാകകാട് എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ ,മാങ്ങാനം ടെമ്പിൾ , നടേപാലം, പാലാഴി-ഗ്രീൻ വാലി വില്ല, മണിയംപാടം,കൊച്ചക്കാല, ടി എസ് ആർ റബേർസ്, മാടപ്പള്ളി റബ്ബേഴ്സ് എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാന്തുരുത്തി , നെടും കഴി, ഐക്കുളം, 12 -ാം മൈൽ, കേള ചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാളിയേക്കൽപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 8 മണി മുതൽ 5 മണി വരെ മാവേലിമുട്ട്, തുമ്പേകളം, മർദ്ദസമൂനി, മുപ്പായ്കരി, ബസാർ, കുഴികണ്ടം, പുതിയകാവ്, സെന്റ് ജോർജ്, എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാർക്കറ്റ്, തേൻകുളം, ആര്യസ് ഫെയർ മൗണ്ട്, ലയ റെസിഡൻസി,മറ്റം, ഷോപ്പിംഗ് കോംപ്ലക്സ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പാക്കിൽ നമ്പർ 1 ട്രാൻസ്ഫോർമറിൽ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles