ശമ്പളം രണ്ട് ലക്ഷം രൂപയിലേറെ ! ജർമ്മനിയ്ക്ക് പറക്കാം : നോർക്ക നഴ്സുമാരെ വിളിക്കുന്നു

തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമ്മനിയില്‍ തൊഴിലവസരം. 100 നഴ്സുമാരെയാണ് നോർക്കവഴി റിക്രൂട്ട് ചെയ്യുന്നത്.നോർക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാനാകുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം ലഭിക്കുക,യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷിക്കാം. മേയ് 2ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

Advertisements

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ഈ നഴ്സിങ് റിക്രൂട്ട്‌മെന്റ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യമായിരിക്കും. കുറഞ്ഞ പ്രതിമാസ ശമ്ബളം 2300 യൂറോയും റജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ 2900 യൂറോയുമാണ് ലഭിക്കുക. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് ട്രിപ്പിള്‍ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. നോർക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് മുൻപ് അപേക്ഷിച്ചവർ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാൻ ജർമൻ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മോഡ്യൂള്‍) യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി/ജനറല്‍ നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് പാസായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. 2025 മേയ് 31ന് ഉയർന്ന പ്രായപരിധി 38 വയസ്സ് കവിയരുത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള അഭിമുഖം 2025 മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2770577, 536, 540, 544 എന്നീ നമ്ബറുകളിലോ അല്ലെങ്കില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), +91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോള്‍ സർവീസ്) എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles