കോട്ടയം : നഗരത്തെ ആവേശത്തിലാക്കി പ്രകമ്പനം സൃഷ്ടിച്ച് ബാങ്ക് ജീവനക്കാരുടെ പ്രകടനം. ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ ഓൾ ഇന്ത്യ കോൺഫറൻസിൻ്റെ ഭാഗമായാണ് കോട്ടയം നഗരത്തിൽ പ്രകടനം നടന്നത്. സമ്മേളന നഗരിയായ മാമ്മൻ മാപ്പിള ഹാളിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരുനക്കരയിൽ സമാപിച്ചു. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് എത്തിയ പ്രതിനിധികളാണ് പ്രകടനത്തിൽ പങ്കെടുത്തത്. മാമ്മൻ മാപ്പിള ഹാളിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് ബാങ്ക് ജീവനക്കാർ പങ്കെടുത്തു. വാദ്യമേളങ്ങളും ബാൻഡ് സെറ്റും പ്രകടനത്തിന് കൊഴുപ്പേകി. ബാങ്കിങ്ങ് മേഖലയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യം വിളിച്ചോതിയുള്ള പ്ളാക്കാർഡുകളും കയ്യിലേന്തി ആണ് ബാങ്ക് ജീവനക്കാർ പ്രകടനത്തിൽ പങ്കെടുത്തത്. തിരുനക്കര മൈതാനത്ത് എത്തിയ പ്രകടനത്തിൽ ചെണ്ട മേളം ആസ്വദിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പ്രതിനിധികൾ ചുവടുവെച്ചത് നയനാനന്ദകരമായ കാഴ്ചയായി.
ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ ഓൾ ഇന്ത്യ കോൺഫറൻസ് : നഗരത്തെ ആവേശത്തിലാക്കി ബാങ്ക് ജീവനക്കാരുടെ പ്രകടനം
