സ്ത്രീധനം സമൂഹത്തിന് വിപത്ത്; അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട ബന്ധിച്ച് തിരുവല്ല മാര്‍ത്തോമ കോളജിൽ ചര്‍ച്ച സംഘടിപ്പിച്ചു

തിരുവല്ല : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാശിശുവികസന വകുപ്പിന്റെയും തിരുവല്ല മാര്‍ത്തോമ കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്ത്രീധനനിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ച അഡ്വ. മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
തിരുവല്ല നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
തിരുവല്ല മാര്‍ത്തോമ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ്മാത്യൂ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റജിനോള്‍ഡ് വര്‍ഗീസ്, കനല്‍ എന്‍ജിഒ ഡയറക്ടര്‍ അഡ്വ. ആന്‍സണ്‍ പിഡി അലക്‌സാണ്ടര്‍, വനിതാസംരക്ഷണ ഓഫീസര്‍ താഹിറ ബീവി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ്, അബ്ദുള്‍ സമീഹ് മൗലവി, റൈറ്റ് റവ.തോമസ് സാമുവല്‍, ഫാ.ഡോ.ഐസക് പറപ്പള്ളില്‍, വി.കെ. ഗോപി, പി.എസ് വിജയന്‍, താഹാ സഹദി മാലിക് ദിനാര്‍, റവ.ജോണ്‍ മാത്യു, സിസ്റ്റര്‍.അന്നമ്മ മാത്യു, സുമംഗലാദേവി, സി.പി.ജോണ്‍, ജില്ലാ വനിതാശിശുവികസന ഓഫീസര്‍ പി.എസ്. തസ്‌നീം, പുളിക്കീഴ് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ആര്‍. പ്രീതകുമാരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles