തിരുവല്ല ബൈപ്പാസിലെ അപകടസാധ്യതകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തി. വിദഗ്ധ സംഘത്തില്‍ കിഷന് ഇക്ബാല്‍ (സീനിയര്‍ കണ്‍സ്ട്രക്ഷന്‍ / റോഡ് സേഫ്റ്റി സ്പെഷലിസ്റ്റ്), ഇംതിയാസ് മാലിക്ക് ( ഹെഡ് ഹൈവേസ് ആന്‍ഡ് റോഡ് സേഫ്റ്റി ഓഡിറ്റര്‍), ഗുലാം ജാവേദ് (റോഡ് സേഫ്റ്റി എക്സ്പേര്‍ട്ട്) എന്നിവര്‍ ഉണ്ടായിരുന്നു.
തിരുവല്ല ബൈപ്പാസിലെ എല്ലാ ജംഗ്ഷനുകളിലും സംഘം പരിശോധന നടത്തി. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളില്‍ ഏറ്റവും കൂടുതലും തിരുവല്ല മല്ലപ്പള്ളി റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്താണ്. പോലീസിന്റെ കണക്ക് അനുസരിച്ച് 26 അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്ത് രണ്ടു റോഡുകളിലും വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങളും മിററും സ്ഥാപിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പരിശോധനയുടെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം അനന്തര നടപടികള്‍ക്കായി കെഎസ്ടിപിക്ക് നല്‍കുമെന്ന് സംഘം അറിയിച്ചു. വിദഗ്ധ സംഘത്തോടൊപ്പം തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍, തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മോളമ്മ തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫൈസല്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ജോയിന്റ് ആര്‍ടിഒ (ഇന്‍ചാര്‍ജ് ) എസ്.എന്‍. ശിവകുമാര്‍, എഎംവിഐമാരായ എന്‍. അനൂപ്, സ്വാതി ദേവ്, ഷെമീര്‍, മനു, ട്രാഫിക് യൂണിറ്റ് സബ് ഇന്‍സ്പെക്ടര്‍ സലീം എന്നിവരും ഉണ്ടായിരുന്നു.
തിരുവല്ല ബൈപ്പാസില്‍ വിദഗ്ധസംഘം പരിശോധന നടത്തി; ഏറ്റവും കൂടുതൽ അപകടം തിരുവല്ല മല്ലപ്പള്ളി റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്ത്
Advertisements