കോട്ടയം : ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ അറുപറ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യുവജന സംഗമം എസ്ഡിപിഐ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ സലാം പി.എച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ലഹരിയും വ്യാപനവും എന്ന വിഷയത്തെ ആസ്പദമാക്കി അസ്ഹറുദ്ധീൻ കശ്ശാഫി അൽ ഖാസിമി യും അൽ ബിലാൽ സലിംമും ക്ലാസ്സ് നയിച്ചു.ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തൗഫീഖ് സലിം സ്വാഗതം ആശംസിച്ചു. ബദർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മുഹമ്മദ് ആശംസ അറിയിച്ചു. ബ്രാഞ്ച് ജോയിൻ സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദി അർപ്പിച്ചു.
Advertisements