സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ ഉദ്ഘാടനം നടത്തി : നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു

വൈക്കം:സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ നാടിനു സമർപ്പിച്ചു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ബസ്ബേയുടെ ഉദ്ഘാടനം നിർവഹിച്ചു.2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10,17000 രൂപ ചെലവഴിച്ചാണ് ബസ് ബേ നിർമ്മിച്ചത്.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഹരിദാസൻനായർ, എൻ.അയ്യപ്പൻ,ബിന്ദു ഷാജി,മുൻ നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്,നഗരസഭ കൗൺസിലർമാരായ എം.കെ.മഹേഷ്, അശോകൻവെള്ളവേലി, കെ.ബി.ഗിരിജകുമാരി, പി.ഡി.ബിജിമോൾ, സെക്രട്ടറി ഇൻചാർജ് വി. പി.അജിത്ത് എന്നിവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles