കുടുംബശ്രീ സ്റ്റാളിൽ ചിരട്ടകൊണ്ടൊരു വിസ്മയം : എൻ്റെ കേരളം പ്രദർശന മേളയിൽ തിരക്കേറുന്നു

കോട്ടയം : ചിരട്ടയിൽ ഗണപതിയും മയിലും കൊക്കും വാൽകണ്ണാടിയും എല്ലാം മാറി മറിഞ്ഞുവരുന്നൊരു വിസ്മയം.

Advertisements

അതെ നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണന മേളയിൽ ഏറ്റുമാനൂർ ബ്ലോക്ക്‌ കുടുംബശ്രീ എസ് വി ഇ പി സംരംഭകരുടെ സ്റ്റാളിൽ ഇവയൊക്കെ വിസ്മയം തീർക്കുന്നുണ്ട്. നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് എ ഡി എസ് ഗ്രൂപ്പിലെ ലക്ഷ്മി കുടുംബശ്രീയിലെ ബിജിയുടെ ഭർത്താവ് സന്തോഷ്‌ കെപി യാണ് ചിരട്ടയിൽ കൗതുകം സൃഷ്ടിക്കുന്നത്. ചിരട്ടകൊണ്ടുള്ള ഗണപതി, വാൽകണ്ണാടി മയിൽ, കൊക്ക്, ഉരുളി, ഹൗസ്ബോട്ട് എന്നിങ്ങനെ നമ്മുടെ വീടിനെ അലങ്കരിക്കാവുന്ന വിവിധ ഐറ്റംസും, കൂടാതെ അടുക്കളയിലേക്കുള്ള മരത്തവികൾ, ജഗ്ഗ്‌കൾ, ഗ്ലാസുകൾ, ചിരട്ടപുട്ടു കുറ്റികൾ എന്നിവയും സ്റ്റാളിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിരട്ട കൊണ്ടുള്ള വിവിധ ഐറ്റംസ് കാഴ്ചകാർക്ക് പുതുമയേകുന്നുണ്ട്. ഇതുകൂടാതെ ഏറ്റുമാനൂർ ബ്ലോക്ക്‌ സംരംഭകരുടെ ഉത്പന്നകളായ ഔഷധഗുണമുള്ള കരിനെല്ലിക്ക അച്ചാർ, കണ്ണിമാങ്ങഅച്ചാർ, ഈന്തപഴം – നാരങ്ങ അച്ചാർ, വിവിധ തരം സ്നാക്ക്സ്, കുടുംബശ്രീ തനത് ഉത്പന്നകളായ പൊടി ഐറ്റംസ്, സോപ്പുകൾ, കഷായ ഷാംപൂ, റോസ്മേരി വാട്ടർ, ചാർക്കോൾ സോപ്പ്, പൊട്ടറ്റോ സോപ്പ് കുക്കുംബർ ജെൽ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്.

Hot Topics

Related Articles