കൊച്ചി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സർവീസ് സംഘടനകളും ചേർന്ന് മെയ് 20ന് നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ ജില്ലാ കൺവൻഷൻ ആഹ്വാനം ചെയ്തു. കളമശ്ശേരി ഗവ: പോളിടെക്നിക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി പി. ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ്, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ,കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽ കുമാർ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി, പി എസ് സി ഇ യു ജില്ലാ സെക്രട്ടറി എസ്. ബോബിനാഥ്, കെ ജി എൻ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ജില്ലാ ചെയർമാൻ ഡാൽമിയ തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ കൺവീനർ ഡി പി ദിപിൻ സ്വാഗതവും എഫ് എസ് ഇ ടി ഒ ജില്ലാ ട്രഷറർ സി. ആർ സോമൻ നന്ദിയും പറഞ്ഞു.