ഗ്രാൻഡ് മാസ്റ്റർ ചെസ്സിന് ഏപ്രിൽ 30 ന് തുടക്കം

കോട്ടയം: കോട്ടയം അക്കാദമി നേതൃത്വം നൽകി, കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഇന്റർനാഷണൽ ഗ്രാൻഡ്മാസ്റ്റർ ടൂർണമെന്റിന് ഏപ്രിൽ 30 ന് തുടക്കം. 16 രാജ്യങ്ങളിൽ നിന്നായി 232 പേരാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സീഡ് മുൻ യൂറോപ്പ്യൻ ചാമ്പ്യനും അർമേനിയയുടെ ദേശീയ ചാമ്പ്യൻ ആയിരുന്ന ഗ്രാൻഡ് മാസ്റ്റർ കരൻ ഗ്രിഗോറിയൻ ആണ്. രണ്ടാം സ്വീഡയ ഗ്രാൻഡ് മാസ്റ്റർ മാനുവൽ പെട്രോഷ്യൻ മുൻ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻ ആണ്. ഇവരെ കൂടാതെ വമ്പൻ താരനിരയാണ് ഈ ഗ്രാൻഡ് മാസ്റ്റർ ചെസ്സിന് കോട്ടയത്ത് വരുന്നത്. ജോർജിയൻ ഗ്രാൻഡ്മാർക്ക് പാൻസുലയാ ലവൻ, ഗ്രാൻഡ് മാസ്റ്റർ സാനി കിഡ്സ് ടോർണിക്കെ, തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.

Advertisements

ഇന്ത്യയിൽ നിന്നുള്ളവരിൽ പ്രമുഖരിൽ മുൻ ഏഷ്യൻ ജൂനിയർ ചാമ്പ്യൻ ഗ്രാൻഡ്മാസ്റ്റർ ദീപൻ ചക്രവർത്തി, മുൻ കോമൺവെൽത്ത് ചെസ്റ്റ് ചാമ്പ്യൻ ഗ്രാൻഡ്മാസ്റ്റർ ആർ ആർ ലക്ഷ്മൺ, മറ്റൊരു കോമൺവെൽത്ത് ചെസ്റ്റ് ചാമ്പ്യൻ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ പാണ്ഡ്യൻ തുടങ്ങിയവരാണ്. ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരം, 67 കാരനായ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ റാസറ്റ് സിയാറ്റിനോ ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 30ന് ആരംഭിക്കുന്ന മത്സരം. മെയ് 7ന് സമാപിക്കും. മത്സരങ്ങൾ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ചെസ്സ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റ് ശ്രീ രാജേഷ് നാട്ടകം ഈ ടൂർണമെന്റിന്റെ മുഖ്യ സംഘാടകനാണ്.

Hot Topics

Related Articles