സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻ്റെ നേതൃത്വത്തിൽ സെന്റ് തോമസ് അസൈലം ശതാബ്ദി സമാപനം 2025 മെയ് 1-ാം തിയതി കൈപ്പുഴയിൽ

കോട്ടയം : അതിരൂപതയിലെ സെൻ്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവ് ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചനാൽ 1925 മെയ് 3-ാം തിയതി കൈപ്പുഴയിൽ നാനാജാതി മതസ്ഥരായ വികാലാംഗ സ്ത്രീകളുടെ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട സെൻ്റ് തോമസ് അസൈ ലത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2025 മെയ് 1-ന് കൈപ്പുഴ ദൈവദാസൻ തൊമ്മിയച്ചൻ നഗറിൽ നടക്കും.

Advertisements

ഏപ്രിൽ 30-ാം തിയതി ബുധനാഴ്‌ച വൈകുന്നേരം നീണ്ടൂർ സെന്റ് മൈക്കിൾസ് ചർച്ചിൽ നിന്നും നടത്താനിരുന്ന ശതാബ്ദ‌ിയാഘോഷ വിളംബര റാലി (വാഹനറാലി) മാർപ്പാപ്പയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തോടെ ഒഴിവാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായുള്ള വിശുദ്ധ കുർബാനയും സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിലെ മൂന്ന് സന്യാസിനികളുടെ നിത്യവ്രതവാഗ്ദാനവും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 9.30ന് മാതൃഭവനമായ കൈപ്പുഴ സെൻ്റ് ജോസഫ്‌സ് കോൺവെൻ്റ് ചാപ്പലിൽ നടത്തപ്പെടും.

തുടർന്ന് 11.30ന് വിശിഷ്ട വ്യക്തികൾക്ക് സ്വീകരണവും 11.45amന് പൊതുസമ്മേളനവും സ്നേഹ വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശതാബ്ദി സമ്മേളനത്തിൽ സെൻ്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിൻ്റെ സൂപ്പീരിയർ ജനറൽ മദർ അനിത അധ്യക്ഷത വഹിക്കും.

കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് അനുഗ്രഹപ്ര ഭാഷണം നടത്തും.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഫ്രാൻസിസ് ജോർജ്ജ് (എം.പി., കോട്ടയം) ജോൺ വി. സാമുവൽ(ജില്ലാകളക്ടർ, കോട്ടയം) എന്നിവർ ആശംസകളർപ്പിക്കും. തോമസ് ചാഴികാടൻ, വി.കെ. പ്രദീപ്, റവ. ഫാ. റോയി വടക്കേൽ, വെരി. റവ. ഫാ. സാബു മാലിത്തുരുത്തേൽ, വെരി. റവ. ഫാ. തോമസ് ആനിമൂട്ടിൽ, വെരി. റവ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ശ്രീ സ്റ്റീഫൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും.

കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും ബഹു. വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളുമായി 2000ലേറെ ജനങ്ങൾ പ്രസ്‌തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്. റവ. സി. സൗമി സ്വാഗതവും റവ. സി. ഗ്രേസി റിപ്പോർട്ടും റവ. സി. ഫ്രാൻസി പ്രസ്‌തുത സമ്മേ ളനത്തിൽ കൃതജ്ഞതയും അർപ്പിക്കുന്നതാണ്.

Hot Topics

Related Articles