കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മൈതാനത്ത് നടക്കുന്ന മണർകാട് കാർണിവലിന് തുടക്കമായി.
മെയ് അഞ്ച് വരെ നടക്കുന്ന കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കാർണിവൽ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ നടി ഭാമയും നിർവഹിച്ചു. കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം ജോയിൻ്റ് കൺവീനറുമായ ഫാ. ലിറ്റൂ ജേക്കബ് തണ്ടാശേരിയിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ഫാ. ഷൈജു ചെന്നിക്കര, കത്തീഡ്രൽ ട്രസ്റ്റി ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, എക്സിബിഷൻ സ്റ്റാളുകൾ, വാഹന പ്രദർശന സ്റ്റാളുകൾ, ഫ്ളവർ ഷോ, ചെടികളുടെ നഴ്സറി തുടങ്ങിയവയാണ് കാർണിവല്ലിലെ പ്രധാന ആകർഷണം. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കാർണിവൽ മൈതാനത്ത് കലാപരിപാടികളും ഉണ്ടായിരിക്കും.