മേക്കപ്പ് ഇടുന്നത് കൂടുതൽ സുന്ദരിയായിരിക്കാനും ആത്മവിശ്വാസം കൂട്ടാനും സഹായിക്കുന്നു. അത്യാവശ്യം മേയക്കപ്പിട്ട് നടക്കുന്നവരെ കാണുമ്പോൾ ചിലർ പരിഹസിക്കുകയും അതുപോലെ തന്നെ വിമർശിക്കുകയും ചെയ്യുന്നത് കാണാം. അമിതമായി മേക്കപ്പ് ഇടുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വാട്ടർപ്രൂഫ്, സ്മഡ്ജ് പ്രൂഫ് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കാമെന്ന് ഗുഡ്ഗാവിലെ സി കെ ബിർള ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. അഞ്ജലി കുമാർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാട്ടർപ്രൂഫ് മസ്കാര ഹോർമോണുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വാട്ടർപ്രൂഫ് മസ്കാരകൾ, സ്മഡ്ജ് പ്രൂഫ് ലിപ്സ്റ്റിക്കുകൾ, 24 മണിക്കൂർ സ്റ്റേ മേക്കപ്പ് എന്നിവയും ഹോർമോണുകളെ ബാധിക്കാം.
ഹോർമോൺ അസന്തുലിതാവസ്ഥ പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളെ ദിവസവും കാണാറുണ്ട്. പല മേക്കപ്പ് ഉൽപ്പന്നങ്ങളിലും എൻഡോക്രൈൻ-ഡിസ്ററപ്റ്റിംഗ് കെമിക്കലുകൾ (EDCs) അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക ഹോർമോണുകളെ അനുകരിക്കാനോ തടയാനോ കഴിയുന്ന സംയുക്തങ്ങളാണ് ആരോഗ്യത്തെ ബാധിക്കുക. ഹാർവാർഡ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
231 സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് മുക്കാൽ ഭാഗവും വാട്ടർപ്രൂഫ് മസ്കാരയിൽ പിഎഫ്എയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഉയർന്ന ഫ്ലൂറിൻ സാന്ദ്രത അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. മേക്കുപ്പ് ഉൽപ്പന്നങ്ങൾ ടെസ്റ്റോസ്റ്റിറോണിനെ തടസ്സപ്പെടുത്തുകയും തൈറോയ്ഡ് ഹോർമോണിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് പിസിഒഎസ് , ക്രമരഹിതമായ ആർത്തവം, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മേക്കപ്പ് ഉൽപ്പന്നങ്ങളിൽ PFAS (പെർ- ആൻഡ് പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങൾ), പാരബെൻസ്, ഫ്താലേറ്റുകൾ, ട്രൈക്ലോസാൻ, സിന്തറ്റിക് സുഗന്ധദ്രവ്യങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി മേക്കപ്പ് ഉൽപ്പന്നങ്ങൾസ ഉപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ, പിസിഒഎസ് ലക്ഷണങ്ങൾ, ക്രമരഹിതമായ ആർത്തവം, ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഡോ. അഞ്ജലി കുമാർ പറയുന്നു.