വൈക്കം: ഗുരുധർമ്മ പ്രചാരണ സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർമ്മമീമാംസ പരിഷത്ത് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ.വി. ചിത്രാംഗദൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്തു.
Advertisements
അറിവും ശുദ്ധിയും മനുഷ്യനെ സ്വീകാര്യനാക്കുമെന്നും വിദ്യയുടെ പ്രാധാന്യം മനസിലാക്കിയാണ് ഗുരുദേവൻ വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന് ഉദ്ബോധിപ്പിച്ചതെന്ന് സ്വാമി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടന് പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചാരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, സ്വാമിനി ആര്യനന്ദ ദേവി,കേന്ദ്ര ഉപദേശക സമിതി അംഗം പി.കമലാസനൻ,ജില്ല പ്രസിഡൻ്റ് സോഫി വാസുദേവൻ, മണ്ഡലം സെക്രട്ടറി ഉമേഷ് കാരയിൽ, ട്രഷറർ നന്ദകുമാർ തോട്ടകം, ഫിദഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു.