കോട്ടയം: നഗരസഭ നാട്ടകം സെക്ഷനിലെ 2.7 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയക്കാതെ വന്നതോടെ ഫ്യൂസ് ഊരി കോട്ടയം നഗരസഭ. നഗരസഭ നാട്ടകം പ്രദേശത്തെ ഓഫിസിലെ വൈദ്യുതി ബില്ലാണ് അടയക്കാതെ വന്നത്. ഇതോടെയാണ് നഗരസഭ അധികൃതർ അറിയിച്ചിട്ടും ഫ്യൂസ് ഊരിയത്. കെ.എസ്.ഇ.ബി നാട്ടകം സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫ്യൂസ് ഊരാനായി എത്തിയത്. ഇതോടെ ഓഫിസിന്റെ പ്രവർത്തനത്തെ പോലും ഇത് ബാധിച്ചു. നഗരസഭ നാട്ടകം സെക്ഷനിലെ സോണൽ ഓഫിസിൽ 2.7 ലക്ഷം രൂപയായിരുന്നു വൈദ്യുതി ബിൽ അടയ്‌ക്കേണ്ടിയിരുന്നത്. ഇതേ വൈകിയതോടെ കെ.എസ്.ഇ.ബി നേരത്തെ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഇതിന് ശേഷവും ബിൽ അടയ്ക്കാതെ വന്നതോടെയാണ് ഫ്യൂസ് ഊരിയത്. സംഭവം വ്യക്തമാക്കുന്നത് നഗരസഭ അധികൃതരുടെ കെടുകാര്യസ്ഥതയാണ് എന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ ആരോപിച്ചു.
Advertisements