ജില്ലയിലെ ഡിഡിയു- ജികെവൈ, ആർ. എസ്.ഇ.ടി.ഐ സന്ദർശിച്ചു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

കോട്ടയം : കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു – ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന നൈപുണ്ണ്യ പരിശീലന കേന്ദ്രമായ അലീപ്, ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം (ആർ. എസ്.ഇ.ടി.ഐ) എന്നിവയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ( എം.ഒ.ആർ.ഡി) പ്രതിനിധി ലോകേഷ് സുഖ്‌വാനി ( മിഷൻ മാനേജർ ), കോട്ടയത്തു പ്രവർത്തിക്കുന്ന ആർ. എസ്.ഇ.ടി.ഐ, വെള്ളൂർ ൽ പ്രവർത്തിക്കുന്ന ഡി ഡി യു ജി കെ വൈ പരിശീലന കേന്ദ്രമായ അലീപ്പ് എന്നിവ സന്ദർശിച്ചു. ഡി.ഡി.യു – ജി.കെ.വൈ 1.0 പദ്ധതിയുടെ പി.ഐ.എ അടിസ്ഥാനത്തിലുള്ള അവലോകനം , പി.ഐ.എ ഫണ്ടുകൾ ,ക്ലോഷർ ഘട്ടത്തിലിരിക്കുന്ന പദ്ധതികൾ തുടങ്ങിയവയുടെ അവലോകനവും,ഡി.ഡി.യു – ജി.കെ.വൈ 2.0 നടപ്പാക്കുന്നത് സംബന്ധിച്ച കൂടിയാലോചനയും സന്ദർശനത്തിന്റെ ഭാഗമായി നടന്നു.

Advertisements

കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള യുവതി-യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിന് ബാങ്കുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രമാണ് ആർ. എസ്. ഇ. റ്റി. ഐ ഇവിടെ 18 നും 45നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക് കുറഞ്ഞ കാലയളവിൽ സൗജന്യമായി തൊഴിൽ പരിശീലനം നൽകുകയും ചെയ്യുന്നു.

Hot Topics

Related Articles