ചെണ്ടയെന്ന് വിളിച്ചവർക്ക് ഹാട്രിക്ക് സമർപ്പയാമി ! ഒരു ഓവറിൽ ഹാട്രിക് അടക്കം നാല് വിക്കറ്റുമായി ചഹലിൻ്റെ വേട്ട

ചെന്നൈ : ഐ പിഎലിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സ് താരം യുസ്വേന്ദ്ര ചഹലിൻ്റെ ഹാട്രിക്ക് സ്പെൽ. മൂന്ന് ഓവറില്‍ 32 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും സ്വന്തമാക്കി. താരത്തിന്റെ മൂന്നാമത്തെ ഓവറില്‍ ആയിരുന്നു ഹാട്രിക്ക് ഉള്‍പ്പടെ 4 വിക്കറ്റുകള്‍
അദ്ദേഹം നേടിയത്. തന്റെ ഐപിഎല്‍ കരിയറില്‍ ഇത് രണ്ടാം തവണയാണ് ചഹല്‍ ഹാട്രിക്ക് നേടുന്നത്. ആദ്യ ഹാട്രിക്ക് നേടിയത് രാജസ്ഥാൻ റോയല്‍സില്‍ വെച്ചായിരുന്നു.

Advertisements

നടന്ന മത്സരത്തില്‍ പഞ്ചാബിന് വിജയലക്ഷ്യം 191 റണ്‍സായിരുന്നു. മത്സരത്തിൽ നാല് വിക്കറ്റിന് പഞ്ചാബ് ജയിക്കുകയും ചെയ്തു. ചെന്നൈക്ക് വേണ്ടി സാം കറന്റെ വെടിക്കെട്ട് പ്രകടനമാണ് മുതല്‍കൂട്ടായത്. താരം 47 പന്തില്‍ നിന്നായി 88 റണ്‍സാണ് നേടിയത്. കൂടാതെ ദേവാള്‍ഡ് ബ്രെവിസ് 26 പന്തില്‍ നിന്നായി 32 റണ്‍സും നേടി. ബാക്കി വന്ന താരങ്ങള്‍ ആരും തന്നെ മികച്ച പ്രകടനം നടത്തിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോളിങ്ങില്‍ പഞ്ചാബിനായി യുസ്‌വേന്ദ്ര ചഹല്‍ 4 വിക്കറ്റുകളും, അർശ്ദീപ് സിങ്, മാർക്കോ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റുകളും, അസ്മതുള്ളാ ഒമാർസെ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Hot Topics

Related Articles