ആഴ്ച്ചയില്‍ എത്ര ഗ്രാം വരെ ചിക്കൻ കഴിക്കാമെന്ന് അറിയാമോ? അമിതമായാൽ ചിക്കനും പാരയാകും : പുതിയ പഠന റിപ്പോർട്ട് പുറത്ത്

കൊച്ചി : ചിക്കൻ പ്രോട്ടീനിന്റെ മികച്ച്‌ ഉറവിടമാണ്. പാകം ചെയ്യാൻ എളുപ്പവും രുചിയേറിയതുമായ ചിക്കന് ഫാൻസും കൂടുതലാണ്. എന്നാല്‍ ആഴ്ച്ചയില്‍ എത്ര ഗ്രാം വരെ ചിക്കൻ കഴിക്കാമെന്ന് അറിയാമോ?ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കൻ കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്.

Advertisements

ന്യൂട്രിയന്റ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ വൈറ്റ് മീറ്റ് കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കുന്നതായും പഠനത്തില്‍ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലാണ് ഈ അപകടസാധ്യത കൂടതലായി കാണുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലായിരം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഇതില്‍ നിന്ന് ആഴ്ചയില്‍ 300 ഗ്രാമിലധികം ചിക്കൻ കഴിക്കുന്നവരില്‍ നൂറ് ഗ്രാമില്‍ താഴെ കഴിക്കുന്നരേ അപേക്ഷിച്ച അകാലമരണ സാധ്യത 27 ശതമാനം അധികമാണെന്നാണ് കണ്ടെത്തല്‍. ഇവരില്‍ ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ അർബുദസാധ്യതയും ഇരട്ടിയാണ്.

അതേസമയം, ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിനും ചിക്കനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും ആവശ്യമാണെന്ന് പഠനത്തില്‍ പറയുന്നു. ചിക്കന്റെ അളവ് അല്ലാതെ മറ്റ് കാര്യങ്ങള്‍ പരിഗണിക്കാത്തതും പഠനത്തിന്റെ പോരായ്മയാണ്. വ്യത്യസ്ത മനുഷ്യരിലുണ്ടാകുന്ന ശാരീരിക അധ്വാനവും പരിഗണിച്ചിട്ടില്ല. എന്നാല്‍, സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവര്‍ അതിന്റെ അളവ്‌ സംബന്ധിച്ച്‌ ശ്രദ്ധ പതിപ്പിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

Hot Topics

Related Articles