ആരോഗ്യസംരക്ഷണത്തിൽ കൂട്ടായ മുന്നേറ്റം അനിവാര്യം : മാർ ജേക്കബ് മുരിക്കൻ

കുറവിലങ്ങാട്: ആരോഗ്യസംരക്ഷണത്തിൽ കൂട്ടായമുന്നേറ്റം അനിവാര്യമാണെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് സഹകരണബാങ്കിന്റേയും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിന്റേയും എക്‌സിക്യൂട്ടീവ് ക്ലബിന്റേയും സഹകരണത്തോടെ ഡയാലിസ് കിറ്റും മരുന്നും വിതരണം ചെയ്യുന്ന പദ്ധതി ജീവധാരയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്.
സാക്ഷരതയിൽ ഏറെ മുന്നിലുള്ള സംസ്ഥാനം ആരോഗ്യകാര്യത്തിൽ പിന്നോക്കം പോകുന്നത് പഠനവിധേയമാക്കണമെന്നും യുവജനങ്ങളടക്കമുള്ളവരുടെ നേതൃത്വം ആരോഗ്യസംരക്ഷണത്തിൽ അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു.

Advertisements

സ്വരുമ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ അധ്യക്ഷത വഹിച്ചു. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യൻ, സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ സിറിയക് പൈനാപ്പിള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി ചിറ്റക്കാട്ട്, എക്‌സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റ് റോയി കുഴുപ്പിൽ , സ്വരുമ എക്‌സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ ഞാവള്ളിൽ, ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles