ഏറ്റുമാനൂരിലെ അഭിഭാഷകയുടെ ആത്മഹത്യ: ഭർത്താവും ഭർതൃ പിതാവും റിമാൻഡിൽ : ഇരുവർക്കും എതിരെ കൂടുതൽ തെളിവുകൾ എന്ന് പോലീസ്

കോട്ടയം : ഏറ്റുമാനൂരിൽ അഭിഭാഷകയായ യുവതി മക്കൾക്കൊപ്പം ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഭർത്താവും ഭർതൃ പിതാവും റിമാൻഡിൽ. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇരുവരെയും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. മരിച്ച ജിസ് മോളുടെ ഫോണുകളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഹൈക്കോടതി അഭിഭാഷകമായിരുന്ന ജിസ്മോൾ തോമസ് രണ്ട് പെൺമക്കൾക്കൊപ്പം ചാടി ആത്മഹത്യ ചെയ്ത കേസിൽ ജിസ് മോളുടെ ഭർത്താവ് ജിമ്മി, ജിമ്മിയുടെ പിതാവ് ജോസഫ് എന്നിവരെ ബുധനാഴ്ച ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെയും ജിസ്മോളുടെയും ഫോണുകളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

14 ദിവസത്തേക്ക് ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജിസ്മോളെ ഭർതൃ വീട്ടുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നായിരുന്നു കുടുംബം പൊലീസിന് നല്‍കിയ പരാതി. നിറത്തിന്റെയും സ്ത്രീധനത്തിൻ്റെയും പേരില്‍ ജിസ്മോളെ നിരന്തരം അപമാനിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജിമെയുടെയും പിതാവ് ജോസഫിന്റെയും അറസ്റ്റ്. ഈ മാസം 15 നാണ് ജിസ്‌മോള്‍ മക്കളായ നേഹക്കും നോറയ്ക്കുമൊപ്പം മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

Hot Topics

Related Articles