വൈക്കം : ജലാശയങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വൈക്കത്തെ കുട്ടികൾക്കായി വേമ്പനാട് സിമ്മിംഗ് അക്കാദമി തുടങ്ങിയ സ്വയരക്ഷയ്ക്കായുള്ള സിമ്മിംഗ് ക്ലാസ് നാലാമത്തെ ബാച്ചിലേക്ക് കടക്കുന്നു. കുട്ടികളെ സ്വയ രക്ഷയ്ക്ക് വേണ്ടി നീന്തൽ അഭ്യസിപ്പിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിൽ വൈക്കം അമ്പലക്കുളത്തിലാണ് ക്ലാസുകൾ നടത്തുന്നത്. സംഘാടകൻ ഷിഹാബ് കെ സൈനുവിന്റെ നേതൃത്വത്തിൽ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായലിന്റെ 11 കിലോമീറ്റർ നീന്തി കയറി 5വേൾഡ്റെക്കോർഡുകൾ സ്ഥാപിച്ച സൂര്യഗായത്രിയും,ഇരുകൈകളും ബന്ധിച്ചു 9 കിലോമീറ്റർ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം നേടിയ ദേവജിത്തും കുട്ടികൾക്ക് പിന്തുണയുമായി കൂടെയുണ്ട്. എല്ലാ സുരക്ഷ മുൻകരുതലുകളും എടുത്ത് ചെറിയ ഫീസ് വാങ്ങിയാണ് കുട്ടികളെ ഇവിടെ നീന്തൽ അഭ്യസിപ്പിക്കുന്നത്. ഇനിയും വരുന്ന കുട്ടികൾക്ക് നീന്തൽ അഭ്യസിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസുകൾ പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് അക്കാദമിക്ക് വേണ്ടി രാഖി ആർ അറിയിച്ചു.
അന്വേഷണങ്ങൾക്ക് ☎️
9539335566
9895928742
വൈക്കം വേമ്പനാട് സ്വിമ്മിങ്ങ് അക്കാദമി നാലാം ബാച്ചിലേയ്ക്ക് : ലക്ഷ്യം ജലാശയങ്ങളിൽ കുട്ടികൾക്ക് സുരക്ഷ ഒരുക്കുക
Advertisements