“വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും”; ഉമ്മൻചാണ്ടിയുടെ വീഡിയോ അടങ്ങുന്ന പോസ്റ്റുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: ഇന്ന് കമ്മീഷൻ ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. 

Advertisements

ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടിയുടെ വീഡിയോ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്. 

Hot Topics

Related Articles