വയറു വേദനയുമായി ആശുപത്രിയിൽ എത്തി; ലാബ് പരിശോധനയില്‍ കണ്ടെത്തിയത് 14 വയസുകാരി 7 ആഴ്ച ഗര്‍ഭിണിയെന്ന്; പത്തനംതിട്ടയിൽ അച്ഛന്‍ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.

Advertisements

വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇടപെട്ട നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

Hot Topics

Related Articles