കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവർക്ക് കുത്തേറ്റു. പത്തനംതിട്ട സ്വദേശിയായ ഷിബു(51)വിനാണ് കുത്തേറ്റത്. കുത്തേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സയ്ക്കു വിധേയനാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പതോളജി വിഭാഗത്തിലെ വനിതാ ഡോക്ടറായ നീതുവിന്റെ ഡ്രൈവറാണ് ഷിബു. പതോളജിയ്ക്കു സമീപത്തെ പാർക്കിംങ് ഡ്രൗണ്ടിൽ കാർ പാർക്ക് ചെയ്ത ശേഷം വിശ്രമ മുറിയിൽ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ആശുപത്രി വളപ്പിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാൾ യാതൊരു പ്രകോപനവുമില്ലാതെ ഷിബുവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാകാം കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവർക്ക് കുത്തേറ്റു; കുത്തിയത് ആശുപത്രി വളപ്പിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാൾ
