വൈക്കം : ബാലസംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലെ വേനൽതുമ്പി കലാജാഥയുടെ പര്യടനം വെള്ളിയാഴ്ച ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ടി വി പുരം മൂത്തേടത്തുകാവ് എസ് എൻ എൽ പി സ്കൂളിൽ നടന്ന പരിശീലനം പൂർത്തിയാക്കിയതോടെയാണ് ബാലസംഘം കൂട്ടുകാർ കലാജാഥക്കായി ഒരുങ്ങിയത്. ജാഥയുടെ പര്യടനം സി പി ഐ എം ഏരിയ സെക്രട്ടറി പി ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ പത്തിന് വെച്ചൂർ നഗരിന്നയിൽ നിന്നും ആരംഭിച്ച കലാജാഥ പര്യടനം അച്ചിനകം, ഇടയാഴം, തോട്ടാപ്പള്ളി, പുന്നപ്പൊഴി എന്നീ കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിച്ചു. ബാലസംഘം കൂട്ടുകാരായ ശ്രതിക് സജയ് , ശങ്കരി സന്തോഷ്, അഭിന അജി, ശ്രാവൺ ബൈജു, ഫിദ ഫാത്തിമ, ജില്ലാ ജോയിന്റ് കൺവീനർ പി രമേശൻ, ഏരിയ കൺവീനർ എ പി നന്ദകുമാർ,രക്ഷാധികാരികളായ കെ കെ ശശികുമാർ, ടി ടി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.രണ്ടാം ദിവസമായ ശനിയാഴ്ച പകൽ 10.00ന് : അമ്പാട്ടു ഭജനമഠം, 12.00 ന് കൂവം,3.00ന് വാക്കേത്തറ, 4.30 ന് കണിച്ചേരി,6.00 ന് നെല്ലിമരചുവട് (വൈക്കം ടൗൺ) എന്നീ കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിക്കും.
ഞായറാഴ്ച 10.00 ന് അക്കരപ്പാടം, 12.00 ന് ഇരുമ്പുഴിക്കര, 3.00ന് പുത്തൻപാലം, 4.30
വൈക്കപ്രയാർ, 6.00 ന്
ചാലപ്പറമ്പ് (സമാപനം). എന്നിങ്ങനെയാണ് കലാജാഥയുടെ പര്യടനം ക്രമീകരിച്ചിരിക്കുന്നത്.
ബാലസംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥയ്ക്ക് തുടക്കമമായി

Advertisements