കോട്ടയം : ബിജെപി സംസ്ഥാന വ്യാപകമായി നടന്നു വരുന്ന വികസിത കേരളം കൺവൻഷൻ മെയ് 6ന് കോട്ടയം ജില്ലയിൽ നടക്കും.മാറാത്തത് മാറും എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന വികസിത കേരളം കൺവൻഷൻ മെയ് 6 ന് കോട്ടയം ജില്ലയിലെ വെസ്റ്റ് ജില്ലാ കൺവൻഷൻ വൈകിട്ട് 4 മണിക്ക് കോട്ടയം കെ പി എസ് മേനോൻ ഹാളിൽ നടക്കും.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരുപാടി ഉത്ഘാടനം ചെയ്യും.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന രാജീവ് ചന്ദ്രശേഖറിനെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് ജില്ലയിൽ നടന്നു വരുന്നത് എന്ന് വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ പറഞ്ഞു.കൺവൻഷൻ നടക്കുന്നതിലൂടെ വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകുമെന്നും,ആയിരകണക്കിന് പാർട്ടി ചുമതലക്കാരും പ്രവർത്തകരും കൺവൻഷനിൽ പങ്കെടുക്കുമെന്നും ലിജിൻ ലാൽ അറിയിച്ചു.