വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി

വൈക്കം : വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ ചടങ്ങുകളോടെ 2025 മെയ് 1 വ്യാഴാഴ്ച വൈകിട്ട് 7.00 മണിക്ക് ആർ.സി. ഓഫ് വൈക്കം ലേക്സിറ്റി ഹാളിൽ വച്ച് നടന്നു. വൈസ് മെൻ ഇൻ്റർനാഷണലിൻ്റെ ആഗോള മൂല്യങ്ങളെ അടിസ്ഥാനമാക്കി, വൈക്കം മേഖലയിലെ സാമൂഹിക സേവനങ്ങൾക്കായി സുശക്തമായൊരു വേദിയാവുകയാണ് ഈ ക്ലബ്ബിൻ്റെ ലക്ഷ്യം.

Advertisements

റീജിയണൽ ഡയറക്‌ടർ വൈ എം ഡോ. സാജു . എം. കറുത്തേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ. ടി ആൻ്റ് റീജിയണൽ ഡയറക്ടർ ( ഇലക്ട്) വൈ എം പി.ജെ.കുര്യച്ചൻ, റീജിയണൽ സെക്രട്ടറി വൈ എം ബെന്നി പോൾ, ഡിസ്ട്രിക്ട് ഗവർണർ വൈ എം ബിനോയ് പൗലോസ്, ഡിസ്ട്രിക്ട് സെക്രട്ടറി വൈ എം ഡോ. ടെറി തോമസ് ഇടത്തൊട്ടി, സ്പോൺസറിംഗ് ക്ലബ്ബായ വൈസ് മെൻ കാക്കനാട് ടൗൺ പ്രസിഡൻ്റ് വൈ എം ഡോ. ലിജോ പോൾ, സെക്രട്ടറി വൈ ഡബ്ല്യു മഞ്ജു സക്കറിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡൻ്റ് വൈ എം ഡോ.അനൂപ് കുമാർ രവീന്ദ്രനാഥ്, സെക്രട്ടറി വൈ എം രാജൻ പൊതി, ട്രഷറർ വൈ എം ഡി. നാരായണന്‍, ക്ലബ്ബ് മെനെറ്റസ് പ്രസിഡന്റ് വൈ ഡബ്ല്യു . വിനീത അനൂപ്കുമാർ , ക്ലബ്ബ്ലിംഗ്സ് പ്രസിഡൻ്റ് വൈ വൈ ഗൗരി ലക്ഷ്മി എന്നിവർ ഭാരവാഹികളായി സ്ഥാനമേറ്റെടുത്തു.

പ്രസിഡൻ്റ് വൈ എം ഡോ. അനൂപ് കുമാർ രവീന്ദ്രനാഥിൻ്റെ നേതൃത്വത്തിൽ ക്ലബ്ബിൻ്റെ ആദ്യ മൂന്ന് സാമൂഹ്യ പദ്ധതികളും പ്രഖ്യാപിച്ചു.
ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക വഴി വിദ്യാഭ്യാസം, പരിസ്ഥിതി, സഹാനുഭൂതി ഇവയെ പരിപോഷിപ്പിക്കുന്ന പദ്ധതിയായ ” പുസ്ത സ്പർശം”.
ദുരിതം അനുഭവിക്കുന്ന വയനാട് മേഖലയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം നൽകുന്ന ജില്ലാതല സംരഭമായ “വയനാടിനൊരു കൈത്താങ്ങ് ” .
വൈക്കം ഗവർമെൻ്റ് ആശുപത്രിയിലെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്ക് ബെഡ്ഷീറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയായ “സ്നേഹസ്പർശം”, എന്നിവയാണ് പ്രഖ്യാപിച്ചത്.

മൗലികമായ അവകാശങ്ങൾക്കൊപ്പം ധാർമ്മികമായ കടമകളും ഏറ്റെടുക്കുന്ന മാതൃകാപരമായ സേവന പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിൻ്റെ ലക്ഷ്യമെന്ന് പ്രസിഡൻ്റ് വൈ എം ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അറിയിച്ചു.

Hot Topics

Related Articles