ഇനി വിനോദം വിരല്‍ത്തുമ്പില്‍:ലുലു ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി , ഇനി വീട്ടിലിരുന്നും ഫൺട്യൂറ കാർഡ് റീച്ചാർജ് ചെയ്യാം

കോട്ടയം: ലുലു മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയിലെ വിനോദത്തിന് ഫൺട്യൂറ ആപ്പ് പുറത്തിറക്കി.
കോട്ടയം ലുലു മാളിൽ നടന്ന ചടങ്ങിൽ
പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരന്‍ സിനിമാ താരങ്ങളായ ഗിന്നസ് പക്രു , ടിനിടോം എന്നിവർ ചേർന്നു ഫണ്‍ട്യൂറ ആപ്പ്
പുറത്തിറക്കി.

Advertisements

ഗെയിം കാർഡുകളിൽ റീച്ചാർജ് നടത്താനും കുട്ടികൾക്കു വേണ്ടി ലുലു മാളുകളിലെ ഫൺട്യൂറ കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരകളിൽ രജിസ്റ്റർ ചെയ്യാനും
ഫൺട്യൂറയിലെ ഓരോ ഗെയിംമുകളുടെ പ്രത്യേകതകളും ആപ്പിലൂടെ അറിയാം.
കുട്ടികള്‍ക്ക് ഏറെ വിനോദം നല്‍കുന്ന ലുലു ഫണ്‍ട്യൂറയില്‍ വേനല്‍ അവധി ഓഫറുകളും തുടരുകയാണ്. ഇന്ത്യയിലെ ലുലുമാളുകളിലേക്ക് എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഫണ്‍ട്യൂറ ആപ്പ് വഴി പ്രി ബുക്കിങ്ങ് സാധിക്കും. ലുലു ഫണ്‍ട്യൂറയില്‍ നടക്കുന്ന വിനോദ പരിപാടികള്‍, റൈഡുകളിലേക്കുള്ള ബുക്കിങ്ങ് , റിച്ചാര്‍ജിങ്ങ് എന്നിവ ഫണ്‍ട്യൂറ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രത്യേക്തയെന്നും ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുക്കിങ്ങ് എളുപ്പമാക്കാന്‍ ഓണ്‍ലൈന്‍ ആപ്പ് സംവിധാനമെത്തിയതോടെ ഇന്ത്യയിലെ ലുലുമാളുകളിലേക്ക് നേരിട്ടെത്തിയുള്ള ബുക്കിങ്ങ് തിരക്ക് ഒഴിവാക്കാനും കഴിയും.
ലുലു ഫണ്‍ട്യൂറ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും , ആപ്പിള്‍ സ്റ്റോറിലുടേയും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ചടങ്ങില്‍ ലുലു റീജണല്‍ മാനേജര്‍ സാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ഐ ടി ഹെഡ് അനില്‍മേനോന്‍, ലുലുഗ്രൂപ്പ് ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ അബികാപതി, മുഹമ്മദ് യൂനസ്, നികിന്‍ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles