കോഴിക്കോട് : മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ തീരദേശങ്ങൾ വിൽക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുകയാണ്. തീരങ്ങൾ വിൽക്കുന്നത് വമ്പൻ മുതലാളിമാർക്കാണ്. ഇത് വഴി മത്സ്യ തൊഴിലാളികൾക്ക് ജീവിതം ദുരിത പൂർണമാകുമെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച യാത്ര മെയ് ഒൻപതിന് തിരുവനന്തപുരത്ത് സമാപിക്കും.
സ്വീകരണത്തിന്റെ കോഴിക്കോ ട് ജില്ലാതല ഉദ്ഘാടനം വെള്ളയിൽ കടപ്പുറത്ത് നടന്നു. കേരള യൂത്ത്ഫ്രണ്ട്(എം) കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം
സാജൻ തൊടുക,കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ നാരായണൻ, കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള, ഭാരവാഹികളായ കെ എം പോൾസൺ,വിനോദ് കിഴക്കതിൽ, ബോബി ഓസ്റ്റിൻ,ഷിബു തോമസ്, സനീഷ് ഇ റ്റി, സുരേഷ് മുതുവണ്ണാച്ച, അനേക് തോണിപാറ,ചന്ദ്രൻ അഴിയൂർ,എം റഷീദ്, ഷാജു ജോർജ്, ഷിനോജ് പുളിയോലി, ഭാസിത്,
അഡ്വ: ശരത് ജോസ്, അരുൺ തോമസ്,ബ്രൈറ്റ് വട്ടനിരപ്പിൽ,സനീഷ് ഇ റ്റി,
ജോമോൻ പൊടിപാറ,ജോഷ്വ രാജു,
ബിജോ പി ബാബു,
ജെസ്സൽ വർഗീസ്, ആഷിക് വിശ്വനാഥ്,ജോസഫ് ജോൺ, റീത്ത ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.