ചങ്ങനാശേരി:തിരക്കേറിയതും മൽസരാധിഷ്ഠിതവുമായ ആധുനിക ജീവിത ശൈലി നല്കുന്ന അമിത സമ്മർദ്ദങ്ങളിൽ നിന്നും മനോസംഘർഷങ്ങളിൽ നിന്നും മോചനം നേടാനുള്ള ദിവ്യ ഔഷധമാണ് ഹാസ്യം എന്ന് അഡ്വ: ജോബ് മൈക്കിൾ എംഎൽഎ പ്രസ്താവിച്ചു.കേരള കോൺഗ്രസ് എം സംസ്കാരവേദി പ്രസിദ്ധീകരിക്കുന്ന “നർമ്മവേദി”എന്ന നൂറ്റൊന്ന് ഹാസ്യ കഥകളുടെ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് എം ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറന്ബിൽ, സംസ്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗവുമായ അഡ്വ മനോജ് മാത്യു, കോട്ടയം ജില്ല പ്രസിഡന്റ് ബിജോയ് പാലക്കുന്നിൽ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബിജു നൈനാൻ മരുതുക്കുന്നേൽ,ഡോ സുമ സിറിയക്, എലിക്കുളം ജയകുമാർ, തോമസ് കാവാലം,വി എസ് ജോസഫ് അഞ്ചുപങ്കിൽ എന്നിവർ പ്രസംഗിച്ചു