കോട്ടയം: സംസ്ഥാനത്ത് വിൽക്കപ്പെടാതെ കിടന്ന കള്ളുഷാപ്പ് ഗ്രൂപ്പുകളുടെയും, വിവിധ കാരണങ്ങളാൽ ലൈസൻസുകൾ റദ്ദാക്കപ്പെട്ട കള്ളുഷാപ്പ് ഗ്രൂപ്പുകളുടെയും വിൽപന ഇ- ടോഡി (etoddy.keralaexcise.gov.in )വെബ്സൈറ്റ് മുഖേന ഓൺലൈനായി നടത്തുന്നു.
ഒറ്റത്തവണ രജിസ്ട്രേഷൻ മേയ് അഞ്ചിന് ആരംഭിച്ചു മേയ് 15 ന് അവസാനിക്കും.
കള്ളുഷാപ്പ് വിൽപനയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ മേയ് 20 മുതൽ 21 അർധരാത്രി വരെ നൽകാം. മേയ് 23 ന് വില്പന നടത്തും.
വിൽപനക്ക് വെയ്ക്കുന്ന കള്ളുഷാപ്പുകളുടെ ലിസ്റ്റ് പിന്നിട് പ്രസിദ്ധീകരിക്കും.
Advertisements