വരും തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ജനം യു.ഡി.എഫിനെ അധികാരത്തിലേറ്റും – മാണി സി കാപ്പന്‍ എം.എല്‍.എ

പാലാ: ഇച്ഛാശക്തിയും സ്ഥിരതയും ഇല്ലാത്ത നേതൃത്വത്തിന്റെ കീഴില്‍ തമ്മിലടിച്ചു കഴിയുന്ന നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഭരണസ്തംഭനവും വികസന മുരടിപ്പും കണ്ട് മനംമടുത്ത ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു.

Advertisements

പ്രഗത്ഭരും നിസ്വാര്‍ത്ഥരുമായ നിരവധി ചെയര്‍മാന്‍മാര്‍ നയിച്ച പാലാ നഗരസഭയുടെ പേരും പെരുമയും ഓരോ വര്‍ഷവും മാറിമാറി വരുന്ന ചെയര്‍മാന്‍മാരുടെ നിഷ്‌ക്രിയത്വം കൊണ്ട് കളഞ്ഞു കുളിച്ചെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നഗരസഭയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ സ്വന്തം നേട്ടമാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് നഗരസഭാ ഭരണാധികാരികളെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും ദുര്‍ഭരണത്തിനും എതിരെ നഗരസഭ
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പന്‍ എം.എല്‍.എ.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

എന്‍.സുരേഷ്, ജോര്‍ജ് പുളിങ്കാട്, സന്തോഷ് മണര്‍കാട്, സാബു എബ്രാഹം, ഷോജി ഗോപി, പ്രിന്‍സ് വി.സി, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, എം.പി കൃഷ്ണന്‍ നായര്‍, ആനി ബിജോയി, സിജി ടോണി, ലിജി ബിജു, ജിമ്മി ജോസഫ്, ബിജോയി എബ്രഹാം, കെ.ഗോപി, ലീലാമ്മ ഇലവുങ്കല്‍, വക്കച്ചന്‍ മേനാംപറമ്പില്‍, എ.എസ് തോമസ്, മൈക്കിള്‍ കാവുകാട്ട്, ടോണി തൈപ്പറമ്പില്‍, കിരണ്‍ മാത്യു അരീക്കല്‍, മനോജ് വള്ളിച്ചിറ, ജോസ് പനയ്ക്കച്ചാലി, ജോസ് വേരനാനി, ടോണി ചക്കാല, സത്യനേശന്‍ തോപ്പില്‍, അര്‍ജുന്‍ സാബു, ജോയി മഠം, പ്രശാന്ത് വള്ളിച്ചിറ, വേണു ചാമക്കാല, കുഞ്ഞുമോന്‍ പാലയ്ക്കല്‍, ജോണ്‍സണ്‍ നെല്ലുവേലി, അപ്പച്ചന്‍ പാതിപ്പുരയിടം, രാജന്‍ ചെട്ടിയാര്‍, റെജി നെല്ലിയാനി, കുര്യാച്ചന്‍ മഞ്ഞക്കുന്നേല്‍, സിബി മീനച്ചില്‍, താഹ തലനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles