ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

കോട്ടയം: ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് നാലുമണി വരെ ളാക്കാട്ടൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ വച്ചാണ് ക്യാമ്പ്. 12 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. ബോധവൽക്കരണ ക്ലാസുകൾ, കലാ – സാഹിത്യ പ്രവർത്തനങ്ങൾ, ചിത്രപ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിലുള്ളത്. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ : 9447496082, 9947507493.

Advertisements

Hot Topics

Related Articles