രണ്ടര വയസി പോളിയോ ബാധിച്ച് തളർന്നു; 40 ആം വയസിൽ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി; ചരിത്രം തിരുത്തി ആലുവ സ്വദേശി

വൈക്കം:രണ്ടര വയസിൽപോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി. ആലുവ മേത്തശേരി പുഷ്‌കരൻ,ലളിത ദമ്പതികളുടെ മകൻ രതീഷാണ് ആലപ്പുഴ ചേർത്തലവടക്കുംകര അമ്പലകടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് ഏഴു കിലോമീറ്റർ നീന്തി റെക്കാർഡിലിടം പിടിച്ചത്.ഞായാറാഴ്ച്ച രാവിലെ 7.31ന്

Advertisements

അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജിതോമസ് ഫ്‌ലാഗ് ഓഫ് ചെയ്ത നീന്തൽ 9.31 നാണ് അവസാനിച്ചത്. വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയ രതീഷിനെ വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ്, വൈസ് ചേയർമാൻ പി.ടി.സുഭാഷ്, വാർഡ് കൗൺസിലർ ബിന്ദുഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു.ശാരീരിക പരിമിതികളെ മനക്കരുത്തു കൊണ്ട് പരാജയപ്പെടുത്തിയ രതീഷിനെ പരിശീലകൻസജിവാളശേരി,മാതവ് ലളിത,മകൻ ഇഷാൻ, രതീഷിന്റെ സുഹൃത്തുകൾ തുടങ്ങിയവർ അഭിനന്ദിച്ചു. വൈക്കം നഗരസഭ അധികൃതർ, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ, രതീഷിന്റെ സുഹൃത്തുക്കൾ, വാളശേരി റിവർ സ്വിമ്മിംഗ് ക്ലബ് അംഗങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീന്തൽ പരിശീലകൻസജിവാളശേരിയെ നഗരസഭ വൈസ്‌ചെയർമാൻ പി.ടി. സുഭാഷ് പൊന്നാട അണിയിച്ചു. നീന്തുന്നതിന് ശാരീരിക പരിമിതികൾ തടസമായില്ലെന്നും ഏറെ സന്തോഷത്തോടെയാണ് കായൽ നീന്തിയതെന്നും രതീഷ് പറഞ്ഞു. 15000 ലധികം പേരസൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും രതീഷിന്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി പരിശീലകൻ സജിവാളശേരി പറഞ്ഞു.

Hot Topics

Related Articles