കോട്ടയം: പനച്ചിക്കാട് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്താനുള്ള കോൺഗ്രസ് നീക്കത്തിന് എതിരെ കടുത്ത നിലപാടുമായി സിപിഎം. പാർട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. പനച്ചിക്കാട് രണ്ട് വ്യക്തികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏതു വിധത്തിലാണ് സിപിഎമ്മിനെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ശ്രമിക്കുന്നത്. ഇത് സ്വന്തം അപചയം മറയ്ക്കാനുള്ള ശ്രമമാണ് എന്നും ലോക്കൽ സെക്രട്ടറി ആരോപിച്ചു. പഞ്ചായത്തിൽ കനത്ത ഭരണപരാജയമാണ്. ഇതു സംബന്ധിച്ചു സിപിഎമ്മും പ്രതിപക്ഷവും ജനങ്ങളെ സംഘടിപ്പിച്ച് വലിയ സമരങ്ങൾ നടത്തുകയാണ്. ഈ വിഷയത്തിൽ മറുപടി പറയാനില്ലാത്ത കോൺഗ്രസ് അബദ്ധജഡിലമായ പ്രചാരണം നടത്തുകയാണ്. ഇത് അവസാനിപ്പിച്ച് ലഹരിയ്‌ക്കെതിരെ പ്രതികരിക്കാനാണ് കോൺഗ്രസ് തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പനച്ചിക്കാട്ടെ സംഘർഷം: സിപിഎം ഒരു ലഹരി മാഫിയയെയും പിൻതുണയ്ക്കുന്നില്ല; സിപിഎമ്മിന് എതിരായ പ്രസ്താവന രാഷ്ട്രീയ പാപ്പരത്തം; കോൺഗ്രസിന് എതിരെ കടുത്ത നിലപാടുമായി പനച്ചിക്കാട് സിപിഎം ലോക്കൽ സെക്രട്ടറി എ.കെ സജി
