കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ സാമൂഹ്യവിരുദ്ധർ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടറിൽ നിന്നും തീ പടർന്ന് സമീപത്തെ ഇലക്ട്രോണിക്സ് കടക്കും വൻനാശനഷ്ടം.
Advertisements



ഇന്ന് പുലർച്ചെയാണ് സംഭവം. കാഞ്ഞിരപ്പള്ളി 26- മൈൽ സ്വദേശി അൻസാരിയുടെ ഉടമസ്ഥതയിലുള്ള കരിപ്പായിൽ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിനും സ്കൂട്ടറിനും ആണ് സാമൂഹ്യവിരുദ്ധർ തീ ഇട്ടത്. കടയ്ക്കുള്ളിലേക് തീ പടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്..