“സാമ്പത്തിക കാര്യങ്ങളിൽ തകർക്കും; ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കും”; മുന്നറിയിപ്പുമായി മൂഡീസ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ പാകിസ്താന് മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ പാകിസ്താനെ തകർക്കുമെന്നും മൂഡീസ് മുന്നറിയിപ്പ് നൽകി.

Advertisements

കടമെടുക്കൽ, വിദേശനാണ്യ ശേഖരം എന്നിവയിൽ പാകിസ്താൻ തിരിച്ചടി നേരിടുമെന്നാണ് മുന്നറിയിപ്പ്. ‘ ഇന്ത്യയുമായി ഇപ്പോൾ ഉള്ള, ഉണ്ടായേക്കാവുന്ന സംഘർഷങ്ങൾ പാകിസ്താനെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക. പാകിസ്താന്റെ വളർച്ചയെയും, നിലവിലെ സാമ്പത്തിക അവസ്ഥയെയും രൂക്ഷമായി ബാധിക്കും. നിലവിൽ പാകിസ്താൻ സമ്പദ് വ്യവസ്ഥ വലിയ ഒരു തകർച്ചയിൽ നിന്ന് മെല്ലെ ഉയർത്തെഴുന്നേൽക്കുകയാണ്. എന്നാൽ ഒരു പ്രശ്നം ഉണ്ടായാൽ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പാകിസ്താന്റെ കടമെടുപ്പിനെയും മറ്റും അത് ബാധിച്ചേക്കും. അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും’ എന്നാണ് മൂഡീസ് മുന്നറിയിപ്പ് നൽകുന്നത്.

Hot Topics

Related Articles