വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറിമൗലാനാ ഫസ് ലുർറഹീംമുജദ്ദിദീ നദ്‌ വി

കോട്ടയം : രാജ്യത്തിന്റെ മതേതരത്വത്തെയും വിശ്വാസ സ്വാതന്ത്ര്യങ്ങളെയും ഹനിക്കുകയും മൗലികാവകാശങ്ങളെയും ഭരണഘടനാ അവകാശങ്ങളെയും നിഷേധിക്കുകയും മുസ്ലിം സമുദായത്തിന്റെ പള്ളികളും മദ്രസകളും അടങ്ങുന്ന വഖ്‌ഫ് സ്ഥാപനങ്ങളുടെ മേൽ ക്രൂരവും അന്യായവുമായ കയ്യേറ്റത്തിന് അവസര മൊരുക്കുകയും ചെയ്യുന്ന വഖഫ് ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഫസ് ലുർറഹീം മുജദ്ദിദി നദ്‌വി . ഭരണഘടനാ സംരക്ഷണം രാജ്യത്തെ ഏതൊരു പൗരന്റെയും ബാധ്യതയാണെന്നും രാജ്യത്തെ മതേതര മൂല്യങ്ങളെ ഇല്ലായ്മ ചെയ്ത് ഈ നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ മത /രാഷ്ട്രീയ, സംഘടനാ ഭേദങ്ങൾ മാറ്റിവെച്ച് ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും മൗലാനാ അബ്ദുൽ കലാം ആസാദും ഉൾപ്പെടുന്ന പ്രഗൽഭരായ രാഷ്ട്ര ശില്പികൾ വിഭാവനം ചെയ്ത സ്വതന്ത്ര ഭാരതത്തിന്റെ വീണ്ടെടുപ്പിനായി എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെടേണ്ട സന്ദർഭമാണിതന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അഖിലേന്ത്യാതലത്തിൽ വഖഫ് സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് നടത്തുന്ന വഖ്‌ഫ് സംരക്ഷണ വാഹക സംഘം എന്ന പരിപാടിയുടെ ഭാഗമായി കോട്ടയം ടൗൺതാജ് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത /രാഷ്ട്രീയ/സംഘടനാ നേതൃത്വങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയ യോഗത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത് . ഒരു രാജ്യം ഒരു നിയമം എന്ന മുദ്രാവാക്യം മുഴക്കുന്ന കേന്ദ്ര സർക്കാർ വഖ്‌ഫിന്റെ വിഷയത്തിൽ മാത്രം മുസ്ലിം സമുദായത്തിന് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവും കൊണ്ടുവന്നിരിക്കുകയാണ്. ദീർഘകാലം ഉപയോഗിച്ച മതസ്ഥാപനങ്ങൾ അതാത് മതസ്ഥരുടേതാണെന്ന് പറയുമ്പോൾ തന്നെ മുസ്ലിംകൾക്ക് വഖ്ഫ് ബൈ യൂസർ ഇല്ലാതാക്കിയതിലൂടെ ആ അവകാശം നഷ്ടപ്പെട്ടിരിക്കുന്നു . ലിമിറ്റേഷൻ ആക്ട് പ്രകാരം എല്ലാ മതസ്ഥർക്കും അവരുടെ മത സ്ഥാപനം മറ്റുള്ളവർകയ്യേറിയാൽ ചോദ്യം ചെയ്യാൻ അവകാശമുള്ളപ്പോൾ ഇതിൽ നിന്നും ഇസ്ലാമിക വഖ്ഫിനെമാത്രം മാറ്റിയിരിക്കുന്നു എല്ലാ മതസ്ഥരുടെയും പുരാവസ്തുക്കളെ ഗവൺമെന്റ് സംരക്ഷിക്കുമ്പോൾ മുസ്ലിം വഖ്ഫ് സ്വത്തുക്കളെ അതിൽനിന്നും ഒഴിവാക്കി അതിന്റെ സംരക്ഷണവും അതിസങ്കീർണ്ണമാ ക്കിയിരിക്കുകയാണ് ചുരുക്കത്തിൽ ഈ നിയമത്തിന്റെ ലക്ഷ്യം രാജ്യം മുഴുവൻ വർഗീയ വിദ്വേഷത്തിന്റെ രാഷ്ട്രീയ വിഷം പാകുക മാത്രമാണ്. ഇത് പലസ്ഥലങ്ങളിലും പ്രകടമാകാനും ആരംഭിച്ചിരിക്കുന്നു അതുകൊണ്ട് രാജ്യ നിവാസികളെല്ലാം ഒറ്റക്കെട്ടായി ഈ നിയമത്തെ എതിർക്കാൻ മുന്നോട്ട് വരേണ്ടതാണ്. ഈ വിഷയത്തിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും വഖ്‌ഫിനെ കുറിച്ച് പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യോഗത്തിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് കോട്ടയം ജില്ലാ കോഡിനേറ്ററും, താജ് മസ്ജിദ് ചീഫ് ഇമാമുമായ ഹാഫിള് മുഹമ്മദ് നിഷാദ് ഖാസിമി അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ മൗലാനഅബ്ദുശ്ശുക്കൂർ ഖാസിമി ഓച്ചിറ ഫസ്ലൂർ റഹീം മുജദ്ദിദിയുടെ പ്രഭാഷണം തർജ്ജിമ ചെയ്യുകയും താജ് മസ്ജിദ് പ്രസിഡന്റ് ഷാനവാസാഹിബ്, താഴത്തങ്ങാടി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി കെ. കെ മുഹമ്മദ് സാലി , തിരൂനക്കര പുത്തംപള്ളി മുസ്ലിം ജമാഅത്ത് പ്രതിനിധി , കുമ്മനം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അജാസ് തച്ചാട്ട്, വാരിശ്ശേരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് സാലി മേത്തർ , നീലിമംഗലം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, ഡി കെ എൽ എം കോട്ടയം മേഖല പ്രസിഡന്റ് മുഹമ്മദ് ത്വാഹ മൗലവി സെക്രട്ടറി അബ്ദുൽ അസീസ് മൗലവി , ഈരാറ്റുപേട്ട ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഉനൈസ് ഖാസിമി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി നൗഫൽ എം എ, ടി എം സി എഫ് സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ , മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റഫീഖ് , എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് നവാസ് , പി ഡി പി ജില്ലാ കൗൺസിൽ അംഗം അൻവർഷ , എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിയാദ് അഹസനി, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് എം. ബി അമീൻഷാ, തർബിയത്ത് പ്രസിഡന്റ് ഹാരിസ് ചിറയിൽ, എം ഇ എസ് സെക്രട്ടറി നൗഷാദ് കോട്ടയം, കോട്ടയം താലൂക്ക് ഇമാം ഏകോപന സമിതി അംഗം അഷ്റഫ് അബ്റാരി തുടങ്ങിയവർ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സെക്രട്ടറി മൗലാനാ ഫസ് ലുർറഹീം മുജദ്ദിദിയെ ആദരിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles