ചൊവ്വാഴ്ചകളിൽ മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയ്ക്ക് ഇന്നുമുതൽ അന്ത്യോദയ സ്പെഷ്യൽ സർവീസ്

തിരുവനന്തപുരം : മലബാറിൽ നിന്ന് തലസ്ഥാനനഗരിയിലേയ്ക്കുള്ള യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം. ചൊവ്വാഴ്ചകളിൽ മംഗലാപുരത്ത് നിന്ന് വൈകുന്നേരം 06.00 ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 06.35 ന് കൊച്ചുവേളിയിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ജൂൺ 10 വരെയാണ് സ്പെഷ്യൽ സർവീസ് പരിഗണിച്ചിരിക്കുന്നത്.

Advertisements

തിരുവനന്തപുരത്തേയ്ക്കുള്ള രാത്രി സർവീസുകളായ മലബാർ, മാവേലി എക്സ്പ്രസ്സുകളിൽ ആഴ്ചകൾക്ക് മുമ്പേ റിസർവേഷൻ പൂർത്തിയാകാറുണ്ട്. തത്കാൽ ടിക്കറ്റുകൾ ഓപ്പൺ ആയാൽ ആദ്യ മൂന്നുമിനിട്ടിൽ തന്നെ വെയ്റ്റിംഗ് ലിസ്റ്റ് കടക്കും. പിന്നെ തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേയ്ക്ക് ജനറൽ കോച്ചുകൾ മാത്രമാണ് ആശ്രയം. എന്നാൽ മംഗലാപുരം മുതൽ ജനറൽ കോച്ചുകൾ നിറഞ്ഞാണ് ഈ സർവീസുകളെല്ലാം ആരംഭിക്കുന്നത് . മലബാർ എക്സ്പ്രസ്സിൽ കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ നിന്ന് കയറിയാൽ തിരുവനന്തപുരം വരെ, ഒരു രാത്രി മുഴുവൻ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മെഡിക്കൽ കോളേജ്, ശ്രീചിത്തിര, RCC പോലുള്ള റീജിയണൽ ഹോസ്പിറ്റലുകളിലേയ്‌ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാതെ അടിയന്തിരമായി യാത്ര ചെയ്യേണ്ടവർ മറ്റു ശാരീരിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സാമ്പത്തിക ലാഭം പ്രതീക്ഷിച്ചുമാണ് ട്രെയിനുകളിൽ അഭയം തേടുന്നത്. എന്നാൽ മലബാർ, മാവേലി എക്സ്പ്രസ്സുകളിലെ ജനറൽ കോച്ചുകളിലെ യാത്രക്കാരെ കൂടുതൽ അവശരാക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പരിഹാരമായാണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തുന്നതിന് പുറമെയാണ് ഇപ്പോൾ
ചൊവ്വാഴ്ചകളിൽ അന്ത്യോദയ സ്പെഷ്യൽ സർവീസ് പരിഗണിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം വഴിയാണ് കൊച്ചുവേളിയിലേക്ക് ഈ സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. മലബാറിൽ നിന്ന് കേരളത്തിലെ ഐ ടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്കും ബ്രില്യന്റ് പോലുള്ള കോളേജുകളിലേയ്ക്ക് പഠനാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഈ സർവീസ് ഏറെ ആശ്വാസമാകും. എല്ലാ ജില്ലകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സർവീസ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഇതിനോടകം ശക്തമായിരിക്കുകയാണ്.

പൂരത്തിനെത്തി തെക്കൻ ജില്ലകളിലേയ്ക്ക് മടങ്ങേണ്ടവർക്ക് ഇന്ന് രാത്രി 12.25 ന് തൃശൂർ സ്റ്റേഷനിലെത്തിച്ചേരുന്ന അന്ത്യോദയ അനുഗ്രഹമാണ്.

ജനറൽ കോച്ചുകൾ മാത്രമുള്ള അതിവേഗ രാത്രി സർവീസാണ് അന്ത്യോദയ. പരിമിതമായ സർവീസുകൾ മാത്രമുള്ള മലബാർ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കൂടുതൽ അന്ത്യോദയ സർവീസുകൾ അനിവാര്യമാണ്. ഓഫീസ് / സ്കൂൾ, കോളേജ് അവസാനിക്കുന്ന വൈകുന്നേരങ്ങളിൽ ജനറൽ കോച്ചിലെ തിരക്കുകളിൽ പെട്ടു പോകുന്നവർക്കിടയിൽ അന്ത്യോദയയുടെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയം കൂടുതൽ സ്വീകാര്യത നൽകും.

ശ്രദ്ധിക്കുക

▪️അന്ത്യോദയ 16 കോച്ചുകളും ജനറലാണ്.

▪️അന്ത്യോദയ ടിക്കറ്റ് സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് പ്രത്യേകം ചോദിച്ചു വാങ്ങുക. എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ് നിരക്കുകളെക്കാൾ ഉയർന്ന നിരക്കാണ് അന്ത്യോദയയിൽ നിശ്ചയിച്ചിരിക്കുന്നത്. (മംഗലാപുരത്ത് നിന്ന് കൊച്ചുവേളി വരെ 240 രൂപയാണ് ടിക്കറ്റ് നിരക്ക്)

▪️യു ടി എസ് ഉപയോഗിച്ചും അന്ത്യോദയ ടിക്കറ്റ് എടുക്കാവുന്നതാണ്.

▪️അന്ത്യോദയയിൽ സീസൺ അനുവദനീയമല്ല. സപ്ലിമെന്ററി ടിക്കറ്റുകൾ ഉപയോഗിച്ചോ കൺവെർട്ട് ചെയ്തോ യാത്ര സാധ്യമല്ല.

മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയിലേയ്ക്കുള്ള സ്പെഷ്യൽ സർവീസിന് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്ന സ്റ്റേഷനുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും

മംഗലാപുരം ജംഗ്ഷൻ: 06.00 (വൈകുന്നേരം)
കാസറഗോഡ്: 06.39/06.40pm
കാഞ്ഞങ്ങാട്: 06.59/07.00pm
പയ്യന്നൂർ: 07.24/07.25pm
കണ്ണൂർ:08.02/08.05pm
തലശ്ശേരി:08.24/08.24pm
വടകര: 08.54/08.55pm
കോഴിക്കോട്:09.37/09.40pm
തിരൂർ: 10.33/10.35pm
ഷൊർണുർ:11.45/11.55pm
തൃശൂർ: 12.25/12.28 (പുലർച്ചെ)
ആലുവ: 01.15/01.17am
എറണാകുളം ടൗൺ: 01.45/01.50
കോട്ടയം: 02.47/02.50am
ചങ്ങനാശ്ശേരി:03.06/03.07am
തിരുവല്ല: 03.16/03.17am
ചെങ്ങന്നൂർ:03.27/03.29am
മാവേലിക്കര:03.40/03.41am
കായംകുളം:03.48/03.50am
കരുനാഗപ്പള്ളി:04.05/04.06am
ശാസ്താംകോട്ട:04.14/04.15am
കൊല്ലം: 04.47/04.50am
കൊച്ചുവേളി:06.35am

Hot Topics

Related Articles