നീതി നടപ്പാക്കി, ജയ്ഹിന്ദ്’: ഓപ്പറേഷൻ സിന്ധൂരിന് പിന്നാലെ ഇന്ത്യൻ പ്രതികരണം

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികരണം.

Advertisements

‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’.. എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. ‘ തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കര, വ്യോമസേനകള്‍ സംയുക്തമായി, അര്‍ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്.

ആക്രമണത്തിന് തൊട്ടുമുമ്ബ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഇന്ത്യൻ സൈനികർ ആയുധങ്ങള്‍ കയറ്റുന്നതും ടാങ്കുകള്‍ വെടിവയ്ക്കുന്നതും കാണാം. ‘എന്റെ സഹോദരീ സഹോദരന്മാരുടെ വേദനയുടെ ഭാരം നിങ്ങളെ കണ്ടെത്തും,’ വീഡിയോ പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ശബ്ദവും കേള്‍ക്കാം. ‘എപ്പോഴും സജ്ജം, എപ്പോഴും വിജയം’ എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഭീകരതാവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 55 ലേറെ പരിക്കേറ്റിട്ടുണ്ട്. ഒമ്ബതു പേര്‍ മരിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.

Hot Topics

Related Articles